ഏറെ നാളുകള്‍ക്ക് ശേഷം സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന മാസ്റ്റര്‍ എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് വന്‍ ആരവത്തോട് കൂടിയാണ് നാളെ തീയറ്ററുകളില്‍ എത്തുന്നത്.കോവിഡ് കാലമായതിനാല്‍ മാസങ്ങളായി തീയറ്ററുകള്‍ അടച്ചു പൂട്ടി കിടക്കുകയാണ്.
സിനിമ പ്രേമികളുടെയും സിനിമ പ്രവര്‍ത്തകരുടേയും ആവശ്യങ്ങള്‍ മാനിച്ചു കൊണ്ട് തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്ന ചിത്രം മാസ്റ്റര്‍ ആയതുകൊണ്ട് സന്തോഷം നൂറിരട്ടിയാകുകയാണ്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസുകള്‍ അടക്കം മാറ്റി വച്ചു കൊണ്ട് തീയേറ്ററുകള്‍ അടച്ചത്. പിന്നീട് സിനിമ മേഖല വലിയ പ്രതിസന്ധിയിലായിരുന്നു , ശേഷം 308 ദിവസങ്ങള്‍ക്കു ശേഷമാണു തീയറ്ററുകള്‍ തുറക്കുന്നത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറക്കുന്നതിനാല്‍ വമ്പന്‍ അഡ്വാന്‍സ് ബുക്കിങ് ആണ് ഈ ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയേറ്ററുകളില്‍ ഒന്നായ തൃശൂര്‍ രാഗത്തില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നലെ കൊണ്ട് തന്നെ ഏകദേശം അവസാനിച്ചിരിക്കുകയാണ്. തൃശൂര്‍ രാഗത്തില്‍ നിന്നുള്ള ചിത്രത്തില്‍ ബുക്കിങ്ങിനെത്തിയ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വരെ എത്തിയിരുന്നു.