ഇളയ ദളപതി വിജയിയെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നുമുയരുന്നത്. താരത്തിനോടുള്ള ഈ നടപടിയില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് എന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സംഭവമായി തികച്ചും ഈ നടപടിയ്ക്ക് ബന്ധമുണ്ടെന്നാണ് വിജയ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വലിയ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. മെര്‍സല്‍, ബിഗില്‍ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയെ കുറിച്ച് വ്യക്തമായി പരാമര്‍ശം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് നടനെതിരെ സോഷ്യല്‍ മീഡിയയിലും വളരെയധികം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ സംഭവം നടന്ന് അധികം വൈകുന്നതിന് മുന്‍പേ ആണ് ആദായനികുതി വകുപ്പ് വിജയെ കസ്റ്റഡിയില്‍ എടുക്കുന്നതും. 23 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം ഒരു രൂപ പോലും നികുതി വകുപ്പിന് പിടിച്ചെടുക്കാന്‍ ആകാതെ വിട്ടയച്ചു. ഇപ്പോഴിതാ വിജയ് യുടെ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. വിജയ് യുടെ പരസ്യ പ്രസ്ഥാവന ഇതിനൊരു പരിഹാരം ഉണ്ടാക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.