അര്‍ജന്റീനയുടെ പ്രിയ താരം ലയോണല്‍ മെസിക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടു നില്ക്കുന്ന വേളയില്‍ മെസിക്ക് ജയ് വിളിച്ച് നിരവധി പേരാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി സോഫിയ രഞ്ജിത്തിന്റെ മറ്റെര്‍ണിറ്റി ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെസിയുടെ ജഴ്സിക്ക് സമാനമായി പത്താം നമ്പര്‍ ജഴ്സി ധരിച്ചാണ് സോഫിയയുടെ ഫോട്ടോഷൂട്ട്. ഫുട്ബോള്‍ ഗ്രൗണ്ട് തന്നെയാണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തത്. നിറവയറുമായി ചിരിച്ചു നില്ക്കുന്ന സോഫിയയുടെ ചിത്രങ്ങള്‍. ആരുടേയും മനംകവരുന്നതാണ്.
ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം സ്വദേശി രഞ്ജിത്ത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്, ലാല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേര് ചിത്രങ്ങള്‍ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും രംഗത്തെത്തി.