നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാത്യു, നെസ്ലണ്‍ കെ ഗഫൂര്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രം ഫണ്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരാണ് മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങള്‍. നിഖില വിമല്‍, മാത്യു എന്നിവര്‍ സഹോദരീ സഹോദരന്മാരായാണ് ചിത്രത്തിലെത്തുന്നത്. ജോണി ആന്റണിയും സ്മിനുവും ഇവരുടെ അച്ഛനും അമ്മയുമായും എത്തുന്നു. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അള്‍സര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ടിറ്റോ തങ്കച്ചന് എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്-റിന്നി ദിവാകരന്, കല-നിമേഷ്സ താനൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലഹ്കാരം സുജിത്ത് സി.എസ്.