തനതായ അവതരണശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്തുക്കുട്ടി നടി പാർവതിയെ നൈസായിട്ട് ഒന്ന് ട്രോളിയിരിക്കുകയാണ്. രണ്ടു നിറത്തിലുള്ള പാർവതിയുടെ പുതിയ ഡ്രെസ്സിനെയാണ് മാത്തുക്കുട്ടി ട്രോളിയത്. മാത്തുക്കുട്ടിയും കല്ലുവും ചേർന്നവതരിപ്പിക്കുന്ന ഉടൻ പണമെന്ന പ്രോഗ്രാമിന് വേണ്ടി ഇരുവരും നേരത്തെ അതേപോലെ തന്നെയുള്ള രസകരമായ വസ്ത്രങ്ങൾ ധരിച്ചെത്തിയിരുന്നു. ആ ഫോട്ടോയും കൂടി ചേർത്ത് വെച്ച് “എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ” എന്ന ക്യാപ്ഷനോട് കൂടിയാണ് മാത്തുക്കുട്ടി ഇൻസ്റ്റാഗ്രാമിൽ പാർവതിയെ ട്രോളിയിരിക്കുന്നത്.
View this post on Instagram
എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ @par_vathy 😛😛