തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി സെന്റര്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും ആര്യ രാജേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വിവാഹ ക്ഷണക്കത്തിലാണ് ആര്യ രാജേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്.
ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ആര്യയും സച്ചിനും പരിചയപ്പെടുന്നതും അടുക്കുന്നതും. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.