തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ കെ. എം സച്ചിന് ദേവും വിവാഹിതരാകുന്നു. വിവാഹവാര്‍ത്ത സച്ചിന് ദേവ് സ്ഥിരീകരിച്ചു. തീയതി ഉള്‍പ്പെടെ തീരുമാനിച്ചിട്ടില്ലെന്നും സച്ചിന് ദേവ് അറിയിച്ചു.
ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്നത് മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തന കാലം മുതല്‍ക്കെ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. കുടുംബാംഗങ്ങളുടേയും പാര്‍ട്ടി നേതൃത്വത്തിന്റേയും അനുമതിയോടെയാണ് വിവാഹം. സമ്മേളനങ്ങളുടെ തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്യ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന് ദേവ് ആദ്യമായി എം.എല്‍.എയാകുന്നത്.