രണ്ട് വ്യത്യസ്തമായ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടൻ മോഹൻലാലും ബാഡ്മിന്റൺ താരം പി വി സിന്ധുവും. സിനിമയിലെ സൂപ്പർതാരമാണ് മോഹൻലാൽ. അതുപോലെ തന്നെ ലോക കായിക ഭൂപടത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പി വി സിന്ധു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോവ ആഡ്ഫെസ്റ്റിനായി ഗോവയിൽ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
സ്പോർട്സ് മാർക്കറ്റിംഗ് ഫേം ആയ ബേസ് ലൈൻ വെഞ്ച്വറിന്റെ എം ഡിയും കോ ഫൗണ്ടറുമായ തുഹിൻ മിശ്രയും മോഹൻലാലിനും പി വി സിന്ധുവിനും ഒപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു. ‘എന്നെ സംബന്ധിച്ച് ഇത് ഒരു ഫാൻ ബോയ് മൊമെന്റ്’ എന്ന് കുറിച്ചാണ് ഇരുവർക്കും ഒപ്പമുള്ള ചിത്രം തുഹിൻ മിശ്ര ട്വീറ്റ് ചെയ്തത്. ഒരു ജിമ്മിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഷോർട്സും ടി ഷർട്ടുമാണ് മൂന്നു പേരുടെയും വേഷം.
View this post on Instagram
അതേസമയം, മോഹൻലാലിന് ഒപ്പമുള്ള ചിത്രം പി വി സിന്ധുവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘അടിക്കുറിപ്പിന്റെ ആവശ്യമില്ല. താങ്കളെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം സാർ’ എന്നാണ് ചിത്രം പങ്കുവെച്ച് മോഹൻലാലിനെ മെൻഷൻ ചെയ്തു കൊണ്ട് പി വി സിന്ധു കുറിച്ചത്. വളരെ രസകകരമായ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
A fan boy moment for me @Mohanlal @Pvsindhu1. In Goa for the Goa Adfest pic.twitter.com/Hnp92YFsAg
— Tuhin Mishra (@tuhinmishra75) May 5, 2022