തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും ആയി ബാംഗ്ലൂർ നിന്നും കൊച്ചിക്ക് ഉള്ള യാത്രയിൽ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെ ട്രോളി മലയാളികൾ. എൻ ഐ എയുടെ വാഹനത്തെ പിന്തുടർന്നുള്ള യാത്രയിൽ മനോരമ ന്യൂസിന്റെ ഡ്രൈവറാണ് ഹീറോയായിരിക്കുന്നത്. മറ്റെല്ലാ മാധ്യമങ്ങളെയും പിന്തള്ളിയുള്ള ആ കുതിപ്പിൽ ഫോർമുല വണിന്റെ റേസിൽ അദ്ദേഹത്തെ ഡ്രൈവറാക്കണമെന്നാണ് മലയാളികളുടെ ആവശ്യം. വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു.