തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ ആതിഥ്യം സ്വീകരിച്ച് മോഹന്‍ലാലും മീനയും. ബ്രോ ഡാഡി ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാന്‍ സമയം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സന്ദര്‍ശനം.
View this post on Instagram
മോഹന്‍ ബാബുവിനെ കൂടാതെ ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകനും നടനുമായ വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും എത്തി. അത്താഴത്തിനു ശേഷം ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. മീനയും ലക്ഷ്മി മഞ്ചുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
View this post on Instagram
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമായിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. ദീപക് ദേവാണ് സംഗീതം.
View this post on Instagram