താരങ്ങളെല്ലാം തന്നെ ഓണാഘോഷത്തിന്റെ തിരക്കിലാണ്. മലയാളികളുടെ പ്രിയ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഓണാശംസകള്‍ നേരുകയാണ്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയും ഓണാഘോഷ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്.
View this post on Instagram
പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി പങ്കു വച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ട്. ‘ഒരല്പം വൈകിപ്പോയി, എങ്കിലും…’ എല്ലാവര്ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നുണ്ട് മീനാക്ഷി.
നടന് മോഹന്‍ലാല്‍ പ്രശസ്തമായ വരിക്കാശേരി മനയുടെ മുന്പില് അത്തപ്പൂക്കളമിടുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും താരം നേരുന്നുണ്ട്. ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരുവോണ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹം, സമാധാനം, സന്തോഷം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്കിയിരിക്കുന്നു.
View this post on Instagram
View this post on Instagram