മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. അർജ്ജുനന്റേയും മോഹനവല്ലിയുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ഇരുവരുടെയും മകളുടെ വേഷം കൈകാര്യം ചെയ്യുന്നത് മീനാക്ഷി എന്നറിയപ്പെടുന്ന ഭാഗ്യലക്ഷ്മി പ്രഭു ആണ്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് ലഭിക്കുന്നത്.
മീനാക്ഷിയും കണ്ണനും ശരിക്കും സഹോദരങ്ങൾ ആണോ എന്ന് ആരാധകർക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്. വർഷങ്ങളായി അർജുനേട്ടനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും മലയാളികൾക്ക് പരിചിതരായ കഥാപാത്രങ്ങളാണ്. ജോലി ചെയ്യുന്നതിന് വേണ്ടി ലണ്ടനിലേക്ക് പോയ മീനാക്ഷി ഷോയിൽ നിന്നും പിന്മാറിയിരുന്നു.
ഇപ്പോൾ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് മഞ്ജുപിള്ള. എന്റെ മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ.വന്നിട്ട് ആഘോഷിക്കാം ട്ടോ എന്നാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ജന്മദിനസന്ദേശത്തിൽ മഞ്ജു കുറിച്ചിരിക്കുന്നത്. മമ്മീടെ കുഞ്ഞു വാവ ഹാപ്പി ബെർത്ത് ഡേ പെണ്ണേ എന്നാണ് മറ്റൊരു പോസ്റ്റിൽ ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.