സംവിധായകനും ഗായകനും നടനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഫെബ്രുവരി 11നായിരുന്നു. പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും മീനാക്ഷിയും എത്തിയിരുന്നു.
ആയിഷയ്ക്കു വേണ്ടി മീനാക്ഷിയും നമിത പ്രമോദും അവതരിപ്പിച്ച പ്രത്യേക ഫ്യൂഷന്‍ ഡാന്‍സും വൈറലായിരുന്നു. രണ്ട് പെണ്മക്കളാണ് നാദിര്‍ഷ-ഷാഹിന ദമ്പതികള്‍ക്ക്. ഖദീജയാണ് ഇളയമകള്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം.
Dileep and Kavy’s reaction for meenakshi’s dance pic.twitter.com/dtu9YF2ylX
— Cinema Daddy (@CinemaDaddy) February 12, 2021