മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. ദിലീപിന്റെ മകൾ മീനാക്ഷി ഇപ്പോൾ ഇരുവർക്കും ഒപ്പമാണ് താമസം.
ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.