മലയാള സിനിമയുടെ സംവിധാനരംഗത്തേക്ക് പുതിയൊരു താര സഹോദരൻ കൂടി എത്തിയിരിക്കുകയാണ്. ജനപ്രിയ നായകനായ ദിലീപിന്റെ സഹോദരൻ അനൂപാണ് സംവിധാനരംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. ദിലീപ് നിർമിക്കുന്ന ആ ചിത്രം പ്രഖ്യാപിച്ചത് അദ്ദേഹം തന്നെയായിരുന്നു. ചിത്രത്തിന്റെ പൂജ ഞായറാഴ്ച കൊച്ചിയിൽ നടക്കുകയുണ്ടായി. ചടങ്ങിൽ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
തന്റെ സഹോദരന്റെ പുതിയ ചുവട് വയ്പ്പിന് തുടക്കമിട്ടത് ദിലീപ് തന്നെയായിരുന്നു. ചടങ്ങിൽ ദിലീപിനൊപ്പം മകൾ മീനാക്ഷിയും പങ്കെടുത്തു. അച്ഛനും ചെറിയച്ഛനും ഇടയിൽനിന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.