ദിലീപിനും കാവ്യയ്ക്കുമൊപ്പം അനുജത്തിയുടെ നൂലുകെട്ടിന് മീനാക്ഷി എത്തി ! സാരിയിൽ സുന്ദരിയായി
മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.
ഇപ്പോഴിതാ ദിലീപ്-കാവ്യ ജോഡിക്കൊപ്പം അനുജത്തിയുടെ നൂലുകെട്ടിനിടയില് നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലൊന്നും മീനാക്ഷി ഉണ്ടായിരുന്നില്ല. ചടങ്ങിനിടെ കസവ് സാരിയില്‍ മിന്നിത്തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രം കാവ്യയുടെ മേക്കപ്പ്മാന് ഉണ്ണിയാണ് പുറത്തുവിട്ടത്.
കാവ്യയെ പോലെ കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീനൂട്ടി എത്തിയിരുന്നത്.