ജനപ്രിയനായകൻ ദിലീപിന്റെ മകൾ സിനിമാലോകത്തേക്ക് വരുമോയെന്നാണ് പ്രേക്ഷകർ ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യം. മെഡിക്കൽ പ്രൊഫഷനോടാണ് തനിക്ക് താൽപര്യമെന്ന് മീനാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ലക്ഷകണക്കിന് പേര് പങ്കെടുത്തപ്പോൾ മീനാക്ഷിയും അതിൽ ഉണ്ടായിരുന്നു. ഒരു ഇന്റർവ്യൂവിനിടയിൽ അവതാരകൻ മീനാക്ഷി നീറ്റ് എക്സാം എഴുതിയ കാര്യം സൂചിപ്പിച്ചപ്പോഴാണ് സ്വതസിദ്ധമായ രീതിയിൽ ദിലീപ് ഉത്തരം നൽകിയത്. അവൾ നീറ്റ് ആയിട്ട് എഴുതിയെന്നാണ് ദിലീപ് പറഞ്ഞത്. എല്ലാവരും പ്രാർത്ഥനയോടെയാണ് ഇരിക്കുന്നതെന്നും നല്ല റിസൾട്ട് പ്രതീക്ഷിക്കുന്നുണ്ടെന്നും ദിലീപ് വെളിപ്പെടുത്തി.