ഒരു പിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന ബാലതാരമാണ് മീനാക്ഷി. സൂപ്പര്‍ താരങ്ങളോടൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും താരത്തിന് ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ്.
അഭിനേത്രി എന്ന നിലയില്‍ മാത്രം കണ്ടിരുന്ന പ്രേക്ഷകര്‍ അവതാരികയായി എത്തിയപ്പോഴും മീനാക്ഷിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ആദ്യം അവതാരികയായി എത്തിയത് എസ്തര് ആയിരുന്നെങ്കിലും പിന്നീട് മീനാക്ഷിയെ കൊണ്ടുവരികയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികവുറ്റ അവതരണം കൊണ്ട് മീനാക്ഷി ആരാധകരുടെ ഹൃദയം കീഴടക്കി.
റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സമയങ്ങളില്‍ സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും മീനാക്ഷി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ഗ്രാന്‍ഡ്ഫിനാലെ ശ്രീകണ്ഠന് നായര്‍ മീനാക്ഷി കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീനാക്ഷിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് പുറത്തുവരുന്നത്. സുന്ദരിയായാണ് താരം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പണി പാളി സോങ്ങിന്റെ റാപ്പ് ചെയ്തതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.