ടെലിവിഷൻ അവതാരികയായി ആരംഭം കുറിച്ച് പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വിഷ്ണു ആണ് വരൻ. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നത്. ജൂൺ അഞ്ചിന് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അവർ വിവാഹിതരായി.
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ച് തുറന്നുപറയുകയാണ് മീര. അപ്പാ എന്നാണ് താൻ ഭർത്താവിനെ വിളിക്കുന്നത് എന്നും അച്ഛന്റെ ഒരു എക്സ്റ്റൻഷൻ ആയിട്ടാണ് തോന്നിയിട്ടുള്ളത് എന്നും താരം പറയുന്നു. അച്ഛന്റെ കുറവ് വിഷ്ണു നന്നായിട്ട് നികത്തുന്നുണ്ടന്നും മീര പറയുന്നു.
മീരയുടെ വാക്കുകൾ:
നിശ്ചയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് വിവാഹം നടത്തിയത്. ഞാൻ പലയിടത്തും പോകുമ്പോൾ എല്ലാവരും ചോദിക്കുക കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നിലല്ലോ, എന്താ ഡിവോഴ്സ് ആണോ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്ന് പറഞ്ഞു പറഞ്ഞു മടുത്തു.
ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് കാറിൽ ചെന്നിറങ്ങുമ്പോൾ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് എന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ ‘യൂടുബിൽ കല്യാണം കഴിഞ്ഞത് കണ്ടു. ഭർത്താവ് ഒപ്പം ഇല്ലേ എന്ന്? കല്യാണമല്ല, നിശ്ചയമാണ് കഴിഞ്ഞത് എന്ന് ഞാൻ പറഞ്ഞപ്പോൾ അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയി എന്ന് യൂടൂബിൽ കണ്ടല്ലോ എന്നാണ് അവർ പറഞ്ഞത്. അതുകേട്ട് ഞാൻ അന്തംവിട്ടുനിന്നുപോയി.
താലി കെട്ടുന്ന സമയത്ത് കരഞ്ഞതിനെക്കുറിച്ചും മീര പറയുന്നുണ്ട്.രണ്ടാണ് കാരണം. ഒന്ന് എറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചുതുടങ്ങുന്നതിന്റെ സന്തോഷം, മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിന്റെ വിഷമം. ഞാൻ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുളള ആളുമാണ് ഞാൻ.