ഇന്ന് മലയാളം ടെലിവിഷൻ ചാനലുകളിൽ ഏറ്റവും മികച്ച അവതാരകയാണ് മീര അനിൽ, കോമഡി സ്റ്റാർസിൽ അവതാരക ആയ മീര ഇപ്പോൾ ഗിന്നസ് റെക്കോർഡിനുവേണ്ടിയുള്ള തയാറെടുപ്പിലാണ്, ഏറ്റവും കൂടുതൽ വർഷം ഒരേ പരിപാടിയിൽ തന്നെ അവതാരകയായി തുടരുകയെന്നത് മറ്റാർക്കും ലഭിക്കാത്ത ഒരു അപൂർവ ഭാഗ്യമാണ് മീരക്ക് ലഭിച്ചത്. 4 വർഷത്തിൽ കൂടുതൽ മീര കോമഡി സ്റ്റാർസിൽ അവതാരകയായി തുടരുന്നു., ഈ ഭാഗ്യം റെക്കോർഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് താരം, അത് മാത്രമല്ല വിവാഹിതയായ മീരയുടെ വിവാഹ ശേഷമുള്ള ആദ്യ ഓണമാണ്, ഈ അവസരത്തിൽ തന്റെ ഓണ വിശേഷങ്ങളും ഓർമകളും പങ്ക് വെക്കുകയാണ്താരം.
നമ്മളിൽ പലർക്കും ഓണ ഓർമകൾ കൂടുതലും സ്കൂൾ കാലഘട്ടത്തിൽ ആയിരിക്കുമെന്നത് ഉറപ്പായ കാര്യമാണ്, അത്തരത്തിൽ തന്റെ സ്കൂൾ ജീവിത്തൽ സംഭവിച്ച രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് മീര. ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുന്ന സമയം ഒളിമ്ബിക്സിനു പോലുമില്ലാത്ത ആവേശമായിരുന്നു അന്നൊക്കെ. കഴിഞ്ഞ കൊല്ലത്തെ വാശി തീര്‍ക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവര്ക്കും. അന്ന് അടുത്ത ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെന് കണ്ട് ഞങ്ങള്‍ക്ക് ആകെ ടെൻഷൻ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ഓരോ അടവുകൾ ഒക്കെപറഞ്ഞ് അവരുടെ ക്ലാസില്‍ കയറിപ്പറ്റി ആ പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങള്‍ക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം.
വിജയത്തിൽ മതിമറന്ന് ഞങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്, പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞാണ് ഞങ്ങള്‍ വിജയം ആഘോഷിച്ചത്, കുറച്ച് സമയം കഴിഞ്ഞപ്പോൾ എല്ലാവരുടെയും ശരീരത്ത് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ദേഹമാകെ പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് അറിഞ്ഞത് എതിർ ക്ലാസിലെ കുട്ടികൾ ഞങ്ങളുടെ പൂവിൽ മുളകുപൊടി വിതറിയിരുന്നു, ഇതാണ് ഞങ്ങൾ ദേഹത്ത് എറിഞ്ഞ് കളിച്ചത്…! പിന്നെ എല്ലാവരുംകൂടി നേരെ ബാത്ത് റൂമിലേക്ക് ഓടി.. പക്ഷെ അവിടെയും പണി കിട്ടി അവർ നേരത്തെതന്നെ എല്ലാ ടാപ്പുകളൂം പൂട്ടിയിരിക്കുകയായിരുന്നു….!ആ ഓണം ഒരിക്കലും മറക്കില്ല, ജീവത്തിൽ ഓർത്തിരിക്കാൻ പറ്റുന്ന രസകരമായ ഒരു അനുഭമായിരുന്നു എനിക്കത് എന്നും മീര പറയുന്നു…