ടെലിവിഷൻ അവതാരികയായി ആരംഭം കുറിച്ച് പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഷ്ണു ആണ് വരൻ. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നത്. ജൂൺ അഞ്ചിന് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് അവർ വിവാഹിതരായി.
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. മീര ഒരു അവതാരിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.