2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം വരെ താരം നേടിയെടുത്തിട്ടുണ്ട്. താരം ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ല. പൃഥ്വിരാജിനെ കൂടെ അഭിനയിക്കാൻ അതിനെപ്പറ്റി ആരും ഇപ്പോൾ തുറന്നു പറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
പൃഥ്വിരാജിന് ഒപ്പം സ്വപ്നകൂട്, ചക്രം സിനിമകളിൽ അഭിനയിക്കുമ്പോൾ താൻ ശരിക്കും ആഘോഷിച്ചു. മറ്റ് നടന്മാരെ പോലെയല്ല പ്രിത്വിരാജ് ഒരു വിധ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജ്. പുറമെ ഒന്നു അഭിനയിച്ചിട്ട് പുറകിൽ നിന്നും വേറെയൊന്നു അഭിനയിക്കുന്ന രീതി പണ്ടേ പൃഥ്വിരാജിന് ഇല്ല. അദ്ദേഹത്തിന്റെ ആറ്റിട്യൂട് എനിക്ക് വളരെ ഇഷ്ടമാണ്. പൃഥ്വിയെ പറ്റി ഓർക്കുമ്പോൾ ശരിക്കും അഭിമാനമാണ്.