2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം വരെ താരം നേടിയെടുത്തിട്ടുണ്ട്. തനിക്കേറ്റവും ഇഷ്ടമുള്ള താരം മോഹൻലാലാണ് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് മീര ജാസ്മിൻ.
ലോകത്തിലെ മികച്ച അഞ്ച് നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ സാധിക്കില്ല എന്നും താരം പറയുന്നു. ഇന്ത്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണതയാണ് താരത്തിനെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അമിതാഭ് ബച്ചനെ ഇഷ്ടമാണെന്നും എന്നാൽ മോഹൻലാൽ കഴിഞ്ഞേ ഉള്ളൂ ആരും എന്നും മീര പറയുന്നു.