നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് മീര ജാസ്മിൻ. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇപ്പോൾ. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-3.jpg?resize=788%2C964&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-2.jpg?resize=788%2C965&ssl=1)
‘നിങ്ങളുടേതായ മാന്ത്രികത സൃഷ്ടിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള ഗൗൺ അണിഞ്ഞുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ജാൻഗ്യാനി ആണ് ഫോട്ടോഗ്രാഫർ. അനിഖ ജയിൻ ആണ് മേക്കപ്പ്. അരവിന്ദ് ആണ് ഹെയർ ചെയ്തിരിക്കുന്നത്. വാലന്റൈൻ ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് ആരാധകർ വൻസ്വീകരണമാണ് നൽകിയത്. ദീപ്തി വിധു പ്രതാപ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-1.jpg?resize=788%2C964&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-Photo-7.jpg?resize=788%2C937&ssl=1)
സോഷ്യൽ മീഡിയയിൽ സജീവമായതിന് ശേഷം ഇടയ്ക്കിടയ്ക്ക് ഫോട്ടോകളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ‘മകൾ’ സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കൂടാതെ, കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മീര ജാസ്മിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.
View this post on Instagram
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-Photo-6.jpg?resize=788%2C935&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-Photo-5.jpg?resize=788%2C887&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Meera-Jasmine-New-Photo-4.jpg?resize=788%2C971&ssl=1)