തന്റെ പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകൾ നേർന്ന് നടി മീര ജാസ്മിൻ. ഇൻസ്റ്റഗ്രാമിലാണ് മീര ജാസ്മിൻ തന്റെ സഹോദരന് ആശംസകൾ നേർന്നത്. സഹോദരന് ഒപ്പമുള്ള ചിത്രവും സഹോദരൻ കേക്ക് മുറിക്കുന്ന ചിത്രവും പങ്കുവെച്ചാണ് മീര ജാസ്മിൻ പിറന്നാൾ ആശംസകൾ നേർന്നത്. ‘ഇന്നലെ എന്റെ വലിയ സഹോദരന്റെ ജന്മദിനമായിരുന്നു, എന്റെ ഭാഗ്യം. എല്ലായ്പ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ’ – സഹോദരന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മീര ജാസ്മിൻ ഇങ്ങനെ കുറിച്ചു.
മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നടി മീര ജാസ്മിൻ. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടി വിവാഹത്തിനു ശേഷം സിനിമയിൽ സജീവമല്ലായിരുന്നു. ഇപ്പോൾ സിനിമയിൽ രണ്ടാമതും സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസമാണ് താരം തന്റെ ഒഫീഷ്യൽ അക്കൗണ്ട് ആരംഭിച്ചത്. ഇതുവരെ ആകെ മൂന്ന് പോസ്റ്റുകൾ മാത്രമാണ് പങ്കുവെച്ചിട്ടുള്ളത്. പുതിയതായി ആരംഭിച്ച തന്റെ ഇൻസ്റ്റഗ്രാമിലാണ് സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റും പങ്കുവെച്ചത്.
നിരവധി ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മടങ്ങിവരവിന് ഒരുങ്ങുന്നത്. ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി ജയറാം ആണ് എത്തുന്നത്. മീര നായികയായി എത്തുന്ന ഒരു ചിത്രം മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ്. ‘മകൾ’ എന്നാണ് ചിത്രത്തിന്റെ പേര്.
View this post on Instagram