നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുൻ. ബിഗ് ബോസ് തമിഴ് പതിപ്പിലെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ടാസ്ക്കിൽ ചേരൻ അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന് അത്തരത്തിൽ പെരുമാറില്ലെന്ന് അംഗങ്ങൾ പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്കെല്ലാം ഇക്കാര്യമറിയാമെന്നും അവർ വ്യക്തമാക്കി.
I think this video speak more the word #supportcheran #Cheran #LosliyaArmy #dharshan #Madhumitha #BiggBossTamil3 pic.twitter.com/XCLZEwqX9F
— Nagaraj (@Nagaraj947) July 25, 2019
ആരാധകർ അടക്കം ചേരന് പിന്തുണയുമായി വന്നിട്ടുണ്ട്. പക്ഷേ സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. ദുരുദ്ദേശത്തോടെയല്ല അരയിൽ പിടിച്ചതെന്നും തന്റെ പെൺകുഞ്ഞുങ്ങളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും ചേരൻ പറഞ്ഞു.നാലു തവണ ദേശീയ അവാർഡും നാല് തവണ തമിഴ്നാട് സർക്കാറിന്റെ അവാർഡും നേടിയ നടനാണ് ചേരൻ. സമൂഹമാധ്യമങ്ങളിൽ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരൻ മാന്യനാണെന്നും മീരയെ പോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരൻ നടിയെ പിടിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമായി കാണാമെന്നും ആളുകൾ പറയുന്നു.