മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
മോഡേൺ ഫോട്ടോഷൂട്ടുകൾ നിരവധി ചെയ്യാറുള്ള മീരാനന്ദൻ ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയാണ്. നടിയും മീര നന്ദന്റെ അടുത്ത സുഹൃത്തുമായ ആൻ അഗസ്റ്റിൻ ചിത്രത്തിനു താഴെ ഹോട്ട് എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് മോശം കമന്റുകൾ ലഭിക്കുകയും അതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.