ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് മീര നന്ദൻ. ഇപ്പോൾ വിമർശകർക്ക് അതേനാണയത്തിൽ മറുപടി കൊടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വീണ്ടും ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്. നിങ്ങളുടെ മുൻവിധികൾ ഒരിക്കലും എന്നെ ബാധിക്കില്ല എന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു.
രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ത, അനുമോൾ തുടങ്ങിയവർ നടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീരാ നന്ദൻ അഭിനയത്തിലേക്ക് എത്തിയത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധ നേടി. ഇപ്പോൾ അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി വർക്ക് ചെയ്യുകയാണ്.