ടെലിവിഷന്‍ അവതാരികയായി കടന്നു വന്ന് പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപ് നായകനായ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. നല്ല അഭിനേത്രിയെന്നത് പോലെ മികച്ചൊരു ഗായിക കൂടിയാണ് മീര. സിനിമയിലും മീര പാട്ടുപാടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് ആര്‍ജെ ആയി മാറിയിരിക്കുകയാണ് മീര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.
മിക്കപ്പോഴും പുത്തൻ ഫോട്ടോഷൂട്ടുകളുമായി മീര എത്താറുണ്ട്, ഇപ്പോൾ തന്റെ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം, കടലിന്റെ പശ്ചാത്തലത്തിൽ നീല ഗൗണിൽ അതിസുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, മീരയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കടൽക്കരയിൽ മത്സ്യകന്യകയെ പോലെ നീണ്ട ഗൗൺ അണിഞ്ഞ് കൊണ്ടാണ് മീരയുടെ നിൽപ്പ്. ‘ഗോൾഡൻ അവർ അറ്റ് ദി സീ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്