മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
മോഡേൺ ഫോട്ടോഷൂട്ടുകൾ നിരവധി ചെയ്യാറുള്ള മീരാനന്ദൻ ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയാണ്. സിനിമയിൽ വീണ്ടും സജീവമായി കൂടെ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. പുതിയ ചിത്രത്തിന് താഴെ എന്തൊരു ഭംഗിയാണ് ഈ കുട്ടിക്ക് എന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്. നീലനിറത്തിലുള്ള മോഡേൺ വസ്ത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. ഇൻറ സീരീസ് എന്നെ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.