മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ മേക്കോവർ ലുക്കുകളാണ് സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം.
ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു. വലിയൊരു അപകടം സംഭവിച്ച് സ്പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം.സുജിത് ദിവസവും 5 മണിക്കൂറാണ് ജിമ്മിൽ ചിലവഴിക്കുന്നത്. അത് കണ്ടപ്പോഴാണ് ദൈവം എന്തൊക്കെ അനുഗ്രഹങ്ങൾ നമുക്ക് തന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്. ഇനിയും ശരീരം സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മനസ്സിലായി. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങിയത്.
ജിമ്മിൽ പോയി തുടങ്ങിയപ്പോൾ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്ക് ഉണ്ട്. എന്നാൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. ആരോഗ്യത്തിനായി ഇല്ലാത്ത സമയം കണ്ടെത്താണം. അതാണ് ഞാൻ ചെയ്യുന്നത്. ലിഫ്ടും എസ്കലേറ്ററും ഒഴിവാക്കി പടികൾ കയറുന്നതുപോലും നല്ല വ്യായാമം ആണ്.
ജിമ്മിൽ പോയി പട്ടിണി കിടക്കേണ്ടി വരുമോയെന്ന് കരുതി മടിപിടിക്കേണ്ട കാര്യമല്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അമിതമായ ശ്രദ്ധയില്ലാത്ത ആളാണ് ഞാൻ. ദുബായിയിൽ വ്യത്യസ്തമായ ഒരുപാട് ഭക്ഷണം ലഭിക്കാറുണ്ട്. അതൊക്കെ ഞാൻ രുചിച്ച് നോക്കാറുമുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്. വറുത്തതും പൊരിച്ചതും അധികം കഴിക്കരുത്. പപ്പടവും അച്ചാറുകളും കഴിവതും ഒഴിവാക്കണം.
നന്നായി ഭക്ഷണം കഴിക്കുക, അതുപോലെ വ്യായാമം ചെയ്യുക എന്ന രീതിയാണ് ഞാൻ പിന്തുടരുന്നത് ഫിറ്റ്നസിന്റെ കാര്യത്തിൽ കുറുക്ക് വഴികൾ പരീക്ഷിക്കരുത്. ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം. ദുബായ് നൽകുന്ന സന്തോഷവും വളരെ വലുതാണ്. അത് ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് സ്വാതന്ത്ര്യം നൽകുന്ന നാടാണ് ദുബായ്