ലാൽ ജോസ് സംവിധാനം നിർവഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. തുടർന്നും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും മീര നന്ദന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അജ്മാനിലെ ഗോൾഡ് എഫ് എമിൽ റേഡിയോ ജോക്കി കൂടിയാണ് അവതാരകയും മോഡലുമായ മീര നന്ദൻ. അതു പോലെ തന്നെ സോഷ്യൽ മീഡിയയിലും ഒരു സ്ഥിര സാന്നിധ്യമാണ് നടി. ഇൻസ്റ്റാഗ്രാമിൽ മീര പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഒരാൾ ഇട്ട കമന്റും അതിന് മീര കൊടുത്ത മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അസഭ്യമായ ഭാഷയിൽ കമന്റ് ചെയ്ത വ്യക്തിക്ക് അയാൾ പ്രതീക്ഷിച്ചിട്ട് പോലുമില്ലാത്ത ഒരു മറുപടിയാണ് നടി കൊടുത്തത്. എന്തായാലും അങ്ങേര് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടിയിട്ടുണ്ട്…!