അവതാരികയായും നടിയായും ഗായികയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര നന്ദന്. പൃഥ്വിവിന്റെയും ദിലീപിന്റെയും ചാക്കോച്ചന്റെയുമെല്ലാം നായികയായി തിളങ്ങിയ മീര ഇപ്പോള്‍ ആര്ജെയായാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും താരം മോഡലിങ്ങിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ദീപാവലി സ്പെഷ്യല്‍ ലുക്കിലെത്തി നടി ശ്രദ്ധ നേടുകയാണ്.
തേജസ് വെഡ് സിസൈന്സിന്റെ വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ഉണ്ണിപിഎസ് ആണ് മേക്കപ്പ് ചെയ്തത്.സ്റ്റൈലിങ് ചെയ്തത് ഡിന്സ്റ്റൈലിങ് ആണ്. ചിത്രം ചുരുങ്ങിയ സമയംകൊണ്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഷിനിഹാസാണ് മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇതിന് മുന്‍പും നിരവധി ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലും താരം തിളങ്ങിയിട്ടുണ്ട്. ഗോള്‍ഡ് 1013 എഫ് എമ്മിലാണ് താരം ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ഏറെ കാലമായി ദുബായ്ല് തന്നെയാണ് താമസവും. ഇനി സിനിമയില്‍ സജീവമാകുമൊ എന്ന കാര്യത്തില്‍ നടി മറുപടിയൊന്നും നല്‍കിയിട്ടില്ല.ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നായിക വേഷമായിരുന്നു മീരയുടേത്. പിന്നീട് പൃഥ്വിവിന്റെ നായികയായി പുതിയ മുഖത്തിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.