അവതാരികയായി വന്ന് ഒടുവില്‍ മലയാള സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് മീരാനന്ദന്. അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായികയും റേഡിയോ ജോക്കിയുമാണ് മീര ഇപ്പോള്‍. സിനിമയില്‍ സജീവമല്ലെങ്കിലും താരം റേഡിയോ രംഗത്ത് തിളങ്ങുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇതിന് മുന്‍പ് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തവണയും മോഡേണ്‍ വേഷത്തിലാണ് താരം ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്. നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചേര്‍ച്ച എന്ന് ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലരാകട്ടെ നല്ലതാണെന്നും ഇതുപോലുള്ള ഫോട്ടോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു എന്നും അറിയിക്കുന്നുണ്ട്. സിനിമയില്‍ ചാന്‍സ് കിട്ടാത്തത് കൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്തുന്നതെന്നും ചിലര്‍ കമന്റകളിലൂടെ അറിയിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റിഷോയില്‍ അവതാരികയായി എത്തിയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തില്‍ നായികയായി തിളങ്ങി താരം മലയാളത്തിലെ യുവനായികനിരയില് ശ്രദ്ധേയയായി. പൃഥ്വിരാജിന്റെയും കുഞ്ചാക്കോബാബന്റെയും ദിലീപിന്റെയും നായികയായി മീര തിളങ്ങിയിരുന്നു.