മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പമുള്ള മീര നന്ദന്റെ ചിത്രമാണ്. ദിലീപ് – കാവ്യ വിവാഹത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കാവ്യാ മാധവന്റെ മേക്കപ്പ്. ആ ഒരു മേക്കപ്പിലൂടെ സിനിമ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി ഇന്ന് സിനിമയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ മുൻനിരയിൽ ഉള്ളൊരു വ്യക്തിയാണ് ഉണ്ണി പി എസ്. മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കും മേക്കപ്പ് ചെയ്തിട്ടുള്ള ഉണ്ണിയുടെ സൗഹൃദവലയം ഇന്ന് വളരെ വലുതാണ്.