മലയാള സിനിമ നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ് ഇന്നലെ അന്തരിച്ചിരുന്നു. ഹാർട്ട് അറ്റാക്ക് മൂലമാണ് മരണം. 39 വയസ്സ് ആയിരുന്നു പ്രായം. കന്നഡ സിനിമയിൽ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ചിരഞ്ജീവി സർജ. ബാംഗ്ലൂരിൽ വെച്ചായിരുന്നു മരണം. തമിഴ് ആക്ഷൻ ഹീറോ അർജുൻ ഇദ്ദേഹത്തിന്റെ അമ്മാവൻ ആണ്. അനിയൻ ദ്രുവ സർജയും കന്നഡ സിനിമാ താരമാണ്. ഇതിനിടെ മേഘ്ന രാജ് നാല് മാസം ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത് ഈ മരണവാർത്തയെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. പുതിയ അതിഥിയെ വരവേൽക്കാൻ കുടുംബം തയ്യാറാക്കുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള മരണം.
രണ്ട് വർഷം മുൻപായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.
ബാംഗ്ലൂരിൽ ഉള്ള മേഘ്നയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും വാർത്ത നിഷേധിക്കുകയായിരുന്നു അന്ന്. പിന്നീടാണ് ഇരുവരും വിവാഹത്തിലേക്ക് ഉള്ള ചർച്ചകൾ ആരംഭിച്ചത്. യക്ഷിയും ഞാനും ,മെമ്മറീസ് ,ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് മേഘ്ന രാജ്.