കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടി നൽകുകയാണ് മേഘ്നരാജ്. മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും അങ്ങനെ ചിരഞ്ജീവി പുനർജനിച്ചു എന്നും നിരവധി വാർത്തകളാണ് യൂട്യൂബ് വീഡിയോ വഴി പുറത്തു വരുന്നത്. ഒരു കുറിപ്പ് പങ്കുവെച്ച കൊണ്ടാണ് മേഘ്ന ഇതിനെതിരെ പ്രതികരിച്ചത്.
‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു.