അപ്രതീക്ഷിതമായായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ എന്ന ചീരു മരിച്ചത്. ചിരഞ്ജീവിയുടെ മരണ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്നരാജ് പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മേഘന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞിന് ഇപ്പോള്‍ ആറു മാസമാണ് പ്രായം. ഇപ്പോഴിതാ മേഘ്ന മകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചീരുവിന്റെ ഫോട്ടോ നോക്കി കിന്നാരം പറയുന്ന ജൂനിയർ ചീരുവിന്റെ വീഡിയോ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
View this post on Instagram