ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലും അതിലെ അമൃത എന്ന കഥാപാത്രത്തെയും മിനിസ്ക്രീൻ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മിനിസ്ക്രീൻ ചരിത്രത്തിലെ ഒരു പുതിയ ഏട് തന്നെയായിരുന്നു ഈ സീരിയൽ. അമൃതയായി അഭിനയിച്ചുകൊണ്ടിരുന്ന മേഘ്ന പെട്ടെന്ന് ഒരു ദിവസം സീരിയലിൽ നിന്നും അപ്രത്യക്ഷയായി. ഇതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് എത്തിയത്. താരത്തിന്റെ അഹങ്കാരവും തലക്കനവും കാരണം സീരിയലിലെ അണിയറപ്രവർത്തകർ അമൃതയെ പറഞ്ഞു വിട്ടതാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് മേഘ്ന പ്രതികരിച്ചിരുന്നു.
ലോക് ഡൗൺ കാലമായതിനാൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ചാനലിലൂടെ ഇടയ്ക്ക് വീഡിയോകളും താരം ഇടാറുണ്ടായിരുന്നു. ഇപ്പോൾ എത്തിയിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ അച്ഛനുമമ്മയും മേഘ്നയ്ക്ക് ഒപ്പമുണ്ട്. മാതാപിതാക്കളെ കുറിച്ചും പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചും താരം അതിൽ പറയുന്നു.
മേഘ്നയുടെ വാക്കുകൾ:
“അപ്പച്ചന്റെ പേര് വിൻസെന്റ് എന്നാണ്. അപ്പച്ചനും അമ്മയും ബന്ധം വേർപിരിഞ്ഞവരാണ്. അപ്പച്ചൻ ചെല്ലാനതാണ് താമസിക്കുന്നത്.
അടുത്തിടെ അവിടെ കടൽക്ഷോഭമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അവിടെ സുരക്ഷിതനാണ്. ഞാൻ ആദ്യമൊക്കെ ഭയങ്കര പൊട്ടത്തി ആയിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കണ്ടിട്ടുണ്ടെങ്കിലും മനസ്സിലാവും ഞാൻ എത്ര വലിയ പൊട്ടത്തിയായിരുന്നുവെന്നത്.
ആരെയും പെട്ടന്ന് വിശ്വസിക്കുന്ന തരത്തിൽ ഒരാളായിരുന്നു ഞാൻ. നമ്മൾ പറ്റിക്കപ്പെടാനായി ഇങ്ങനെ നിന്നുകൊടുത്താൽ ആരായാലും പറ്റിച്ചിട്ട് പോകും. ഞാൻ നേരത്തെ ഒരു കഥയിൽ പറഞ്ഞപോലെ വീണയിടത്ത് നിന്നും എഴുനേൽക്കാൻ പറ്റുമെന്ന് കാണിക്കണം, അതുപറ്റിയാൽ എവിടേയും നമ്മുക്ക് മുന്നേറി കാണിക്കാം..”