മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. തമിഴിലും നടി സജീവമായിരുന്നു.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ മേഘ്ന വീണ്ടും മലയാളത്തില്‍ സജീവമായി. നടന് ഷാനവാസ് ആണ് ഹീറോ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മേഘ്ന തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കു വെക്കാറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും മേഘ്ന എത്തിയിരുന്നു. മേഘ്നാസ് സ്റ്റുഡിയോ എന്നാണ് മേഘ്നയുടെ ചാനലിന്റെ പേര്. താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിക്കാറുണ്ട്.
ഇപ്പോഴിതാ മേഘ്നയ്ക്ക് പ്രണയലേഖനവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്. ‘മേഘന നിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍. എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല. ഒരു പാവമാണ് ഞാന്‍. പക്ഷേ നിന്നെ മനസ്സിലാക്കാനും നിന്റെ സന്തോഷത്തിനും സങ്കടത്തിനും ജീവിതകാലത്തോളം കൂടെ ഉണ്ടാകാന്‍ എനിക്ക് കഴിയും’, എന്നിങ്ങനെയാണ് പ്രണയലേഖനത്തിലെ വാക്കുകള്‍.