അപ്രതീക്ഷിതമായായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ എന്ന ചീരു മരിച്ചത്. ചിരഞ്ജീവിയുടെ മരണ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്നരാജ് പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മേഘന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞിന് ഇപ്പോള്‍ ആറു മാസമാണ് പ്രായം. ഇപ്പോഴിതാ മേഘ്ന മകന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മേഘ്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചതിങ്ങനെ. 6 മാസം കഴിഞ്ഞു നിനക്ക് ഇപ്പോള്‍ പല വാക്കുകളും കൃത്യമായി പറയാന്‍ കഴിയും! അപ്പയും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു! സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
View this post on Instagram