ഈ ലോക്ഡൗണ്‍ കാലത്ത് സിനിമ പ്രേമികള്‍ അപ്രതീക്ഷിതമായി കേട്ട വാര്‍ത്തയായിരുന്നു കന്നട നടന് ചിരഞ്ജീവി സര്‍ജയുടെ മരണം. നാല് സിനിമകള്‍ ആയിരുന്നു താരത്തിന്റെ അണിയറയില്‍ ഒരുങ്ങേണ്ട ചിത്രങ്ങള്‍. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകം ഞെട്ടലോടെയാണ് വായിച്ചറിഞ്ഞത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. തമിഴ് സിനിമ നടന് അര്‍ജുന്റെ അനന്തരവനും കന്നഡ സൂപ്പര്‍സ്റ്റാര്‍ ആയ ധ്രുവ് സര്‍ജയുടെ സഹോദരന് കൂടിയാണ് ചിരഞ്ജീവി സര്‍ജ.
അദ്ദേഹം കരീയര് ആരംഭിച്ചത് ഒരു സഹസംവിധായകനായി ആയിരുന്നു. പിന്നീടാണ് നായകനായി തിളങ്ങിയത്. താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം പാതിവഴിയില്‍ നിന്നു പോയി, പക്ഷെ അതെല്ലാം കൈപിടിച്ചുയര്‍ത്തുന്നത് സഹോദരന് ധ്രുവ് സര്‍ജയാണ്.
ചീരുവിന്റ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് സഹോദരനാണ്. ഇരുവരുടേയും സ്നേഹത്തിന്റെ ആഴം മനസിലാക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മേഘ്നയുടെ
ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. മേഘ്ന 4 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചീരു മരണപ്പെടുന്നത്. ചീരുവിന്റെ വലിയ കട്ടൌട്ട് അരികില്‍ വച്ചാണ് ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്ത് വന്നത്.ചേട്ടന്റെ ചിത്രം നോക്കി കണ്ണ് നിറഞ്ഞ ധ്രുവയെ ചിത്രങ്ങളിലും വീഡിയോയിലും കാണാം. ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്.