മലയാളി അല്ലെങ്കിലും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച നായികയാണ് മേഘ്നരാജ്. ജീവിതത്തിൽ ആഗ്രഹിച്ചതുപോലെ അറിയപ്പെടുന്ന ഒരു സിനിമാനടിയായി ആഗ്രഹിച്ച പുരുഷനെ തന്നെ വിവാഹം ചെയ്തു പക്ഷേ ആ സന്തോഷം ഒന്നും മേഘ്നയ്ക്ക് അധികകാലം ഉണ്ടായിരുന്നില്ല. നല്ല സന്തോഷം നിറഞ്ഞ ജീവിതത്തിൽ വില്ലനായി കടന്നുവന്നത് മരണമായിരുന്നു . ഭർത്താവിൻറെ വിയോഗത്തിൽ തളർന്നിരിക്കുന്ന നടിയെ ആരാധകർ ഇപ്പോഴും ഓർക്കുന്നുണ്ട്.
ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം .ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന മൂന്ന് മാസംഗർഭിണിയായിരിക്കവെയായിരുന്നു താരത്തിന്റെ അന്ത്യം. ആഗ്രഹിച്ച കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ ആണ് അദ്ദേഹം മരണത്തിലേക്ക് മടങ്ങിയത്. കുഞ്ഞു ജനിച്ചത് മുതൽ എല്ലാ ചെറിയ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആൺകുഞ്ഞ് ആണ് ഇരുവർക്കും ജനിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് ശ്രദ്ധേയമാകുന്നത്. ഭർത്താവ് ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് താരം കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെയാണ്: കഷ്ടതയുടെ അവസാനം എല്ലായ്പ്പോഴുംവിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള വലിയൊരു വഴിയാണ് പക്ഷേ, ആ പരീക്ഷണം ഒരിക്കലും എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു ഒരു ചെറിയ വെളിച്ചം വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം എൻറെ എല്ലാമെല്ലാമായ ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ തുടർന്നുള്ള യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം..” ചിരുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ മേഘ്ന കുറിച്ചു.