യുവതാരം അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മെമ്പർ രമേശൻ ഒമ്പതാം വാർഡ്’ ചിത്രത്തിന്റെ ടീസർ എത്തി. രാഷ്ട്രീയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് മെമ്പർ രമേശൻ എന്ന് ടീസറിൽ നിന്ന് വ്യക്തം. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ ഒമ്പതാം വാര്‍ഡ്.
ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ നായിക ഗായത്രി അശോകാണ്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്..
ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.