നാട്ടിൻപുറത്തെ മനോഹരമായ ഫ്രെയിമുകളുമായി മെമ്പർ രമേശൻ സിനിമയുടെ ടീസർ എത്തി. അർജുൻ അശോകന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഒ എം രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ഇത്. യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ബോബൻ ആൻഡ് മോളി എന്റർടയിൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഗായത്രി അശോകനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ആദ്യഗാനമായ ‘അലരേ’ ഒരു കോടിയിൽ അധികം ആളുകളാണ് യുട്യൂബിൽ കണ്ടത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് തീവണ്ടി, എടക്കാട് ബറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ്.