ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുൻ അശോകൻ നായകനായെത്തുന്ന മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. അർജുൻ അശോകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് 0പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോ തോമസ് , അമല പോള്‍,ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്.