മോഹൻലാലിൻറെ വലിയ ഒരു ആഗ്രഹം ഇനി ഒരിക്കലും നടക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടി മേനക. ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മോഹന്‍ലാലും കൂട്ടുകാരും എന്ന പരിപാടിയിലാണ് മേനക മോഹന്‍ലാലിന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്. ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആ ആഗ്രഹമെന്നും ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന് തന്റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി. ശ്രീദേവി അകാലത്തിൽ വിട വാങ്ങിയതിനാലാണ് ആ ആഗ്രഹം ഇനി ഒരിക്കലും സാധിക്കില്ല എന്ന് മേനക വ്യക്തമാക്കിയത്. തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.
തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1971ൽ പൂമ്പാറ്റ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 2 4 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽനിന്ന് അറിയിപ്പുണ്ടായി എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല.