മലയാളികളുടെ പ്രിയ താരമാണ് കാവ്യ മാധവന്. ദിലീപുമായള്ള വിവാഹശേഷം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല കാവ്യ. താരത്തിന്റെ പിറന്നാളാണിന്ന്. നിരവധി പേരാണ്താരത്തിന് ആശംസകള്‍ അര്‍പ്പിച്ച് എത്തിയത്. മീനാക്ഷിയും കാവ്യമാധവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആണ് മീനാക്ഷി കാവ്യ മാധവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘ഹാപ്പി ബര്‍ത്ത് ഡേ, ഐ ലവ് യു” എന്നായിരുന്നു മീനാക്ഷി ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. രണ്ടു ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്. കാവ്യ മാധവനും ദിലീപിനും ഒപ്പം നില്ക്കുന്ന ചിത്രങ്ങളായിരുന്നു അത്. ധാരാളം ആളുകളാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. എന്തായാലും ചിത്രങ്ങളെല്ലാം തന്നെ വൈറലായിരിക്കുകയാണ്.
ചെന്നൈയില്‍ മെഡിസിനു പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. മകളെ ഒരു ഡോക്ടര്‍ ആയി കാണുവാനാണ് തന്റെ ആഗ്രഹമെന്ന് ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്കിലും മീനാക്ഷി സിനിമായിലേക്കെത്തും എന്നാണ് മലയാളികള്‍ കരുതുന്നത്.