ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാതങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മ്യാവൂ’വിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ആലുവക്കാരനായ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രത്തിലെ പ്രമേയം . ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 24നാണ് തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീച്ചറും മികച്ച ശ്രദ്ധ പുലർത്തിയിരുന്നു.
ലാൽ ജോസ് മാജിക്കിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇതൊരു ഫീൽ ഗുഡ് പടം ആണെന്ന കാര്യത്തിൽ സംശയം ഉണ്ടാകില്ലെന്നും മറക്കാതെ കാണുമെന്നും കാത്തിരിക്കുകയാണെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ കമൻറുകൾ അറിയിക്കുകയാണ്. ട്രെയിലറിലെ സൗബിൻറെ പ്രകടനത്തെ വാഴ്ത്തിയും നിരവധി പേരാണ് കമൻറുകൾ നൽകിയിരിക്കുന്നത് .സൗബിന്റ മികച്ച പ്രകടനം കാണാൻ കാത്തിരിക്കുകയാണ്, മ്യാവു നല്ലൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും ആരാധകർ ട്രെയിലറിന് താഴെ കമൻറുകൾ ആയി നൽകുന്നുണ്ട്.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. സൗബിന് ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍, ഹരിശ്രീ യൂസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് റാസല്‍ഖൈമയിലാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസാണ് സംഗീതം ചെയ്തിരിക്കുന്നത്