ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മേപ്പടിയാൻ’ ജനുവരി 14ന് റിലീസ് ചെയ്യും. ചിത്രം കാണാൻ എത്തുന്ന ഭാഗ്യശാലികളായ 111 പേർക്ക് വജ്രമോതിരം സമ്മാനമായി ലഭിക്കും. 111 വജ്ര മോതിരങ്ങളാണ് സമ്മാനമായി നൽകുക. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മേപ്പടിയാൻ – ചുങ്കത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്കാണ് വജ്രമോതിരം സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിക്കുക.
വജ്രമോതിരം സമ്മാനമായി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് – സിനിമ തിയറ്ററിൽ പോയി കാണുക, മത്സരത്തിൽ പങ്കെടുക്കുക. അവിടെയുള്ള മേപ്പടിയാൻ – ചുങ്കത്ത് സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ റിവ്യൂ നാലു വരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗിനൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കു വെയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വജ്രമോതിരം സമ്മാനമായി ലഭിക്കും. ഒരു തിയറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 111 ഭാഗ്യശാലികൾക്കായി 111 വജ്രമോതിരം സമ്മാനമായി ലഭിക്കുന്നത് ആയിരിക്കും.
നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണൻ എന്നൊരു സാധാരണക്കാരന്റെ ജീവിതം പറയുന്നതാണ്. രാഹുൽ സുബ്രഹ്മണ്യൻ – സംഗീത സംവിധാനം,നീൽ ഡി കുഞ്ഞ – ഛായാഗ്രഹണം, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, കലാസംവിധാനം – സാബു മോഹൻ, പ്രൊഡക്ഷൻ മാനേജര്‍ – വിപിൻ കുമാര്‍ എന്നിവരാണ്.